എം.എസ്.എഫ് ടാലന്റ് മീറ്റ്

ഇരിട്ടി : എം. എസ്. എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയും ഖത്തർ കെ. എം.സി.സിയും പേരാവൂർ മണ്ഡലം പരിധിയിലെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ സീതി സാഹിബ് ഏക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. എം. എസ്. എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കെ ഷഫാഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വിംഗ് കൺവീനർ ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു.ഖത്തർ കെ.എം.സി. സി സംസ്ഥാന സെക്രട്ടറി അഷ്‌റഫ് ആറളം മുഖ്യാതിഥിയായി.സൈഫുദ്ധീൻ നരയംപാറ വിദ്യാർത്ഥികളുമായി സംവദിച്ചു. താറാൽ ഈസ, എം.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.പി റംഷാദ്, മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട്,ഖത്തർ കെ.എം.സി.സി നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സൽ കീഴ്പ്പള്ളി,ആഷിഫ് കേളകം, ഷമൽ വമ്പൻ,ഷംസീർ, സി.കെ.സാദിഖ് ,ഫാസിൽ,നിഹാൽ പുഴക്കര തുടങ്ങിയവർ സംസാരിച്ചു.