പ്ലസ്‌വൺ സപ്ലിമെന്ററി അലോട്മെന്റ്; അപേക്ഷ ജൂലൈ എട്ട് മുതൽ

ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കമായെങ്കിലും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സപ്ലിമെന്ററി അലോട്ട്മെന്റ് ഉടൻ എത്തും.
▪️ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ അവസരം ഉണ്ടാകും
▪️സപ്ലിമെന്ററി അലോട്ടുമെന്റ് അപേക്ഷ സമർപ്പണം ജൂലൈ എട്ട് മുതൽ ആരംഭിക്കും. ജൂലൈ 12 വരെയാണ് അപേക്ഷ നൽകാൻ കഴിയുക.
▪️പ്ലസ്‌വൺ പ്രവേശനത്തിനുള്ള ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.
▪️നേരത്തെ അപേക്ഷ നൽകിയിട്ടും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ അപേക്ഷ പുതുക്കി നൽകണം
▪️അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പാക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചി.ട്ടുണ്ട്.