Social
ഗർഭകാലം സങ്കീർണ്ണമാക്കുന്ന പ്രീ എക്ലാംസിയ ഇനി രക്ത പരിശോധനയിലൂടെ തിരിച്ചറിയാം
ഗർഭകാലത്ത് പ്രീ എക്ലാംസിയ ബാധിക്കുമോ എന്ന് മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന രക്തപരിശോധനയ്ക്ക് അനുമതി നൽകി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ആഗോളതലത്തിൽ തന്നെ രണ്ടുമുതൽ എട്ടുശതമാനം വരെയുള്ള ഗർഭിണികളായ സ്ത്രീകളെ ബാധിക്കുന്ന ഗൗരവകരമായ ഹൈപ്പർടെൻസീവ് ഡിസോർഡറാണ് പ്രീ എക്ലാംസിയ.
പൊതുവേ മൂത്രത്തിലെ രക്തസമ്മർദത്തിന്റെയും പ്രോട്ടീനുകളുടെയും അളവ് പരിശോധിച്ചാണ് പ്രീഎക്ലാംസിയ സാധ്യത പരിശോധിക്കാറുള്ളത്. എന്നാൽ ഗർഭകാലം പുരോഗമിക്കുന്നതിന് അനുസരിച്ച് ഈ ടെസ്റ്റുകൾ പലപ്പോഴും കൃത്യമായ ഫലം നൽകാതിരിക്കുകയും അത് ഗർഭിണികളുടെ മരണത്തിനുവരെ കാരണമാവുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പ്രതീക്ഷയ്ക്ക് വകവെക്കുന്നതാണ് പുതിയ രക്തപരിശോധന.
രക്തത്തിലെ sFlt1, PIGF എന്നീ പ്രോട്ടീനുകൾ പരിശോധിച്ച് പ്രീഎക്ലാംസിയയുടെ സാധ്യത കൂടുതൽ വ്യക്തമാക്കുന്നതാണ് പുതിയ പരിശോധന എന്നാണ് റിപ്പോർട്ടുകൾ. ഗർഭകാലത്തിന്റെ ഇരുപത്തിമൂന്നിനും മുപ്പത്തിയഞ്ചിനും ആഴ്ച്ചകൾക്ക് ഇടയിലുള്ള സമയത്ത് പരിശോധന നടത്തി സ്ഥിരീകരണം നടത്താനാവുമെന്നാണ് വാദം. പ്രത്യേകിച്ച് ഗർഭകാലത്ത് ഹൈപ്പർടെൻഷൻ കണ്ടെത്തിയ സ്ത്രീകളിൽ ഈ പരിശോധന കൂടുതൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
മറ്റു പരിശോധനകൾക്കൊപ്പം ഈ രക്തപരിശോധന കൂടി ചെയ്ത് പ്രീഎക്ലാംസിയയുടെ സങ്കീർണതകൾ ഉണ്ടോ എന്ന് തിരിച്ചറിയാനും അതിനനുസരിച്ച് ചികിത്സ നടപ്പിലാക്കാനും പുതിയ ടെസ്റ്റിലൂടെ കഴിയുമെന്ന് ചിക്കാഗോ മെഡിസിൻ സർവകലാശാലയിലെ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം പ്രൊഫസറായ സരോഷ് റാന പറഞ്ഞു.
പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുന്ന സ്ത്രീകൾ അപകടാവസ്ഥയിൽ ഉള്ളവർ ആകില്ല. എന്നാൽ ടെസ്റ്റിനു ശേഷം ഉയർന്ന അപകടസാധ്യത ഉള്ളവരായി കണ്ടെത്തുന്നവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നത് ഗർഭകാല സങ്കീർണതകൾ കുറയ്ക്കുമെന്നാണ് കരുതുന്നത്.
അമിത രക്തസ്രാവം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാതൃമരണത്തിന് കാരണമാകുന്നത് അമിത രക്തസമ്മര്‍ദവും അതിന്റെ അനന്തരഫലങ്ങളുമാണ്.
എക്ലാംസിയയും പ്രീഎക്ലാംസിയയും
ഗർഭകാലത്തോട് അനുബന്ധിച്ചുണ്ടാകുന്ന അമിത രക്തസമ്മർദ തകരാറുകളെയാണ് എക്ലാംസിയ, പ്രീഎക്ലാംസിയ എന്നു വിളിക്കുന്നത്. രക്തസമ്മർദത്തിൽ പൊടുന്നനെയുണ്ടാകുന്ന ഉയർച്ചയാണ് പ്രീ എക്ലാംസിയ. അതിനൊപ്പം സന്നി, കോമ പോലുള്ള ഗുരുതരാവസ്ഥയിലേക്ക് പോവുകയും ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എക്ലാംസിയ.
ഉയർന്ന രക്തസമ്മർദം ഉള്ള ഗർഭിണികളായ സ്ത്രീകളിൽ എക്ലാംസിയയ്ക്കുള്ള സാധ്യത കൂടുതലാണ്. ചികിത്സിക്കാതിരുന്നാൽ ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും. തുടർച്ചയായി ചുഴലിയുണ്ടാകുന്നത് മസ്തിഷ്കത്തെ തകരാറിലാക്കുകയും രോഗിയെ കോമയിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഉയർന്ന രക്തസമ്മർദം, ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ലൂപസ്, അമിതവണ്ണം തുടങ്ങിയ അവസ്ഥകൾ ഉള്ളവരിൽ എക്ലാംസിയയ്ക്കുള്ള സാധ്യത കൂടുതലാണ്.
പ്രീ എക്ലാംസിയ എല്ലാവരിലും തടയാൻപറ്റില്ല. അതിന്റെ കൃത്യമായ കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും രക്താതിമർദംമൂലമുള്ള ഗുരുതരപ്രശ്‌നങ്ങൾ ഒരളവുവരെ തടയാം. പ്രീ എക്ലാംസിയയുടെ സങ്കീര്‍ണതകള്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. തലവേദന, ഓക്കാനം, ഛര്‍ദി, കാഴ്ച മങ്ങല്‍, വയറിന്റെ മുകള്‍ഭാഗത്ത് വേദന, മൂത്രത്തിന്റെ അളവ് കുറയുക, രക്തസ്രാവത്തോടുകൂടെയോ അല്ലാതെയോ ഉള്ള ശക്തമായ വയറുവേദന, ദേഹമാസകലം പ്രത്യേകിച്ച് മുഖത്തും വിരലുകളിലും നീര് എന്നിവ കണ്ടാൽ എക്ലാംസിയയുടെ മുന്നോടിയാകാം. ഒട്ടും വൈകാതെ പരിശോധന നടത്തി ചികിത്സ ലഭ്യമാക്കുന്നത് ജീവഹാനി ഇല്ലാതാക്കും.
പ്രീ എക്ലാംസിയ, എക്ലാംസിയ എന്നിവ പൂർണമായും തടയാൻ പറ്റില്ലെങ്കിലും അവയുണ്ടാകാൻ സാധ്യതയുള്ളവരെ കണ്ടുപിടിക്കാനാകും. പരിശോധനയിൽ സാധ്യതയുണ്ടെന്നു തെളിയുന്നവരിൽ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ 16 ആഴ്ചയ്ക്കുമുൻപ് കഴിച്ചുതുടങ്ങണം. ക്രോണിക് ഹൈപ്പർടെൻഷൻ ഉള്ളവർ വളരെ നിഷ്‌കർഷയോടെ മരുന്നുകൾ കഴിക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്താൽ സൂപ്പർഇംപോസ്ഡ് പ്രീ എക്ലാംസിയയും (Super imposed PE) അതിന്റെ ഗുരുതരമായ അനന്തരഫലങ്ങളും ഒഴിവാക്കാം.
ഗർഭിണിയാകുന്നതിന് മുമ്പേ ശരീരഭാരം ക്രമീകരിക്കുക, രക്തസമ്മർദം പരിശോധിക്കുക, ഗർഭകാലത്തിന് യോജിച്ച മരുന്നുകൾ കഴിക്കുക തുടങ്ങിയവ ചെയ്യുന്നത് ഗുണം ചെയ്യും.
Social
ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

പുതിയ ഒരു കൂട്ടം അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ചാറ്റുകള്‍, കോളുകള്‍, ചാനല്‍ തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം.പുതിയ അപ്‌ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ്. ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്. ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്‌സ് ഓപ്ഷന്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ്‌സ് തിരഞ്ഞെടുത്താല്‍ പ്രത്യേകം നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്‍കി കാണിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങളെ മെന്‍ഷന്‍ ചെയ്യുന്ന നോട്ടിഫിക്കേഷനുകള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോള്‍, സേവ്ഡ് കോണ്‍ടാക്റ്റില്‍ നിന്നുള്ള മെസേജുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്‍തിരിച്ച് പ്രാധാന്യം നല്‍കാം. അല്ലെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.
ഐഫോണില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ് ഓപ്ഷനില്‍ ഇതിനായുള്ള ഓപ്ഷന്‍ ലഭ്യമാവും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു. ഇനിമുതല്‍ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്‌സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകള്‍ വിരലുകള്‍ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്‌സാപ്പില്‍ ലഭിക്കും.വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള്‍ ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവും.
ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര്‍ തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്‍എസ് വിപി ഓപ്ഷനില്‍ മേ ബീ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും വാട്‌സാപ്പ് കോള്‍ ലിങ്ക് ഉള്‍പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ചാനല്‍ ഫീച്ചറില്‍ മൂന്ന് അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. അഡ്മിന്‍മാര്‍ക്ക് ഇനി ചെറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഫോളോവര്‍മാര്‍ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്‍കോഡ് നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.
Social
ചാറ്റിലെ ചിത്രങ്ങള്‍ സേവ് ചെയ്യാനാവില്ല- സ്വകാര്യത ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി വാട്‌സാപ്പ്

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല.വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐ.ഒ.എസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും. ചാറ്റ് ഹിസ്റ്ററി എക്സ്പോര്‍ട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങളുമായുള്ള ചാറ്റ് സ്വീകര്‍ത്താവിന് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായും സമാനമായ ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Social
വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്; സ്റ്റാറ്റസില്‍ ഇനി പാട്ടുകളും ചേര്‍ക്കാം

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേര്‍ക്കാം. കഴിഞ്ഞദിവസത്തെ അപ്‌ഡേറ്റിലൂടെയാണ് വാട്‌സാപ്പ് സ്റ്റാറ്റസില്‍ സംഗീതവും ചേര്‍ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ലഭ്യമായതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പിലും നല്‍കിയിരിക്കുന്നത്.പുതിയ അപ്‌ഡേറ്റിന് പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നവേളയില്‍ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭ്യമായിട്ടുണ്ട്. വാട്‌സാപ്പില്‍ ‘ആഡ് സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്താല്‍ മുകളിലായി ‘മ്യൂസിക് നോട്ടി’ന്റെ ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം. സ്റ്റാറ്റസുകളില്‍ പങ്കുവെയ്ക്കുന്ന പാട്ടുകള്‍ ‘എന്‍ഡ്-ടു-എന്‍ഡ്’ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഉപഭോക്താക്കള്‍ പങ്കിടുന്ന പാട്ടുകള്‍ വാട്‌സാപ്പിന് കാണാനാകില്ലെന്നും ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാവുകയുള്ളൂവെന്നും പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച് വാട്‌സാപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്