Connect with us

Kannur

കൃഷി നാശനഷ്ടങ്ങള്‍ അറിയിക്കാം: കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് കൃഷി വകുപ്പ്

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ കൃഷി വകുപ്പ് ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മഴയെ തുടര്‍ന്നുള്ള കൃഷി നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഇത്. കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കര്‍ഷകര്‍ക്ക് 9383472028, 9495887651 നമ്പറുകളില്‍ ബന്ധപ്പെടാം

കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ വഴി കൃഷി നാശനഷ്ടങ്ങള്‍ക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. ഇതിനായി എയിംസ് പോര്‍ട്ടലില്‍ www.aims.kerala.gov.in ലോഗിന്‍ ചെയ്ത് കൃഷി ഭൂമി, നാശനഷ്ടം സംഭവിച്ച കാര്‍ഷിക വിളകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് കൃഷി ഭവനുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

www.aims.kerala.gov.in

www.keralaagriculture.gov.in

കൃഷിനാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.

കൊല്ലം- 9447905620 9497158066

പത്തനംതിട്ട- 9446041039- 9446324161

ആലപ്പുഴ- 7559908639- 9539592598

കോട്ടയം- 9446333214 -7561818724

എറണാകുളം-8921109551- 9496280107

തൃശൂർ- 9495132652 -8301063659

ഇടുക്കി- 9447037987 -8075990847

പാലക്കാട്- 8547395490 -9074144684

മലപ്പുറം- 9744511700- 9446474275

കോഴിക്കോട്- 9847402917- 9383471784

വയനാട്-9495622176 -9495143422

കണ്ണൂർ-9383472028 -9495887651

കാസർകോട് – 9446413072- 7999829425


Share our post

Kannur

അപകട സാധ്യതാപ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യണം

Published

on

Share our post

കണ്ണൂർ: അപകട സാധ്യതയുള്ള പ്രദേശങ്ങൾ കാലവർഷത്തിനുമുമ്പ് റിപ്പോർട്ട് ചെയ്യാനും അപകടത്തിനിടയാക്കുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റാനും വേനൽക്കാല ദുരന്ത പ്രതിരോധ പ്രവർത്തന- മഴക്കാല പൂർവ ശുചീകരണ അവലോകന യോഗത്തിൽ തീരുമാനമായി. ലൈസൻസില്ലാത്ത പടക്കക്കച്ചവടത്തിനെതിരെ പരിശോധന ശക്തമാക്കും. ചെറിയ മഴയിലടക്കം വെള്ളക്കെട്ടുണ്ടാകുന്ന ധർമശാല പറശ്ശിനിക്കടവ് റോഡിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാനും തീരുമാനിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കലക്ടർ അരുൺ കെ.വിജയനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.


Share our post
Continue Reading

Kannur

അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സിന് 10,000 രൂപ പിഴയിട്ടു

Published

on

Share our post

പ​യ്യ​ന്നൂ​ർ: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് ക​ട​ന്ന​പ്പ​ള്ളി -പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ശാ​സ്ത്രീ​യ​മാ​യി മാ​ലി​ന്യം സം​സ്ക​രി​ച്ച സ്ഥാ​പ​ന​ത്തി​ന് പി​ഴ​യി​ട്ടു. പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മെ​ഹ്‌​റു​ബ ക്വാ​ർട്ടേ​ഴ്സി​നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ക്വാ​ട്ടേ​ഴ്സി​ൽ നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ചെ​ങ്ക​ൽ കൊ​ണ്ട് നി​ർ​മി​ച്ച ടാ​ങ്കി​ൽ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു ജൈ​വ മാ​ലി​ന്യ​വും ക്വാ​ട്ടേ​ഴ്‌​സ് പ​രി​സ​ര​ത്ത് കൂ​ട്ടി​യി​ട്ട​താ​യും ക​ണ്ടെ​ത്തി. തു​ട​ർ ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് ലീ​ഡ​ർ പി.​പി. അ​ഷ്റ​ഫ്, സ്ക്വാ​ഡ് അം​ഗം അ​ല​ൻ ബേ​ബി, സി.​കെ. ദി​ബി​ൽ, ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ വി.​വി. ജ്യോ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Kannur

ജില്ലയിലെ മികച്ച ഹരിത നഗരങ്ങളിൽ പയ്യന്നൂർ നഗരസഭ ഒന്നാമത്

Published

on

Share our post

പയ്യന്നൂർ: നഗരസഭ മാലിന്യമുക്തം നവകരേളം ജനകീയ ക്യാമ്പയിൻ വേറിട്ട പ്രവർത്തനങ്ങൾ നടത്തിയ പയ്യന്നൂർ നഗരസഭയ്ക്ക് വീണ്ടും അംഗീകാരം. ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ജില്ലാകലക്ടർ അരുൺ കെ.വിജയനിൽ നിന്നും ചെയർപേഴ്സൺ കെ.വി. ലളിത ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ വച്ച് മാലിന്യമുക്തം നവകേരളം ഒന്നും രണ്ടും ഘട്ടങ്ങളിലായി വാർഡ് തലം മുതൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ. കെ.രത്നകുമാരിയിൽ നിന്നും ചെയർപേഴ്സൺ ഏറ്റുവാങ്ങി. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മാലിന്യമുക്തം നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ -മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വാർഡ്തലങ്ങൾ മുതൽ ജനകീയ സമിതികൾ രൂപീകരിച്ച് കൊണ്ട് നഗരസഭ നടപ്പിലാക്കി വന്നിരുന്നത്. നഗരശുചിത്വം ഉറപ്പുവരുത്തുന്നതിനായി ശുചീകരണ തൊഴിലാളികളുടെയും, ഹരിത കർമ്മ സേന പ്രവർത്തകരുടെയും നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചും, നഗരം ഹരിതാഭമാക്കുന്നതിന് നഗരസൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി ചെടികൾ വച്ച് പിടിപ്പിക്കുകയും, ജൈവ അജൈവ മാലിന്യങ്ങൾ നഗരങ്ങളിൽ വലിച്ചെറിയാതിരിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ ട്വിൻ ബിന്നുകൾ സ്ഥാപിച്ചു, തണൽ മരങ്ങളിൽ നിന്നും മറ്റും കൊഴിഞ്ഞു വീഴുന്ന കരിയില ശേഖരിക്കുന്നതിനായി നഗരത്തിൻ്റെ 8 പ്രധാന കേന്ദ്രങ്ങളിൽ കരിയില ശേഖരണ യൂനിറ്റ് സ്ഥാപിച്ചും തുടങ്ങി നഗരം ഹരിതാഭമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ് അംഗീകാരത്തിനർഹമായതെന്ന് ചെയർപേഴ്സൺ പറഞ്ഞു. മാലിന്യ മുക്ത നവകേരളത്തിനായി നഗരസഭയുടെ ഹരിത – ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ നഗരസഭയോടൊപ്പം ചേർന്നു നിന്ന പൊതുജനങ്ങൾ, വ്യാപാര സമൂഹം, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ, എൻ.എസ്.എസ്, എസ്.പി.സി വളണ്ടിയർമാർ, കുടുംബശ്രീ ഹരിതകർമ്മസേന -തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെയെല്ലാം കൂട്ടായ്മയുടെ ഭാഗമായാണ് നഗരസഭയ്ക്ക് ഈയൊരിരട്ട അംഗീകാരം ലഭിച്ചതെന്നും, തുടർന്ന് നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും മുഴുവനാളുകളുടെയും സഹകരണമുണ്ടാകണമെന്നും ചെയർപേഴ്സൺ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!