സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന’ പദ്ധതിക്ക് കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നു. ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികള്‍ക്ക് അപേക്ഷിക്കാം. പരമാവധി രണ്ട് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ 18 നും 55നും ഇടയില്‍ പ്രായമുള്ളവരാകണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. നാല് ശതമാനം പലിശ നിരക്കില്‍ തുക 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം)തിരിച്ചടക്കണം. തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036, 9400068513.