എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ പേരാവൂർ റീജ്യണൽ ബാങ്ക് അനുമോദിച്ചു

പേരാവൂർ: റീജ്യണൽ ബാങ്കിൻ്റെ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ബാങ്ക് അനുമോദിച്ചു.
അനുമോദന സദസ് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ് വി.ജി.പദ്മനാഭൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജിജി ജോയി, ജില്ലാ സഹകരണ ജോ. രജിസ്ട്രാർ കെ. പ്രദോഷ് കുമാർ ,അഡ്വ.എം.രാജൻ, വി.പദ്മനാഭൻ, എ.കെ. ഇബ്രാഹിം, എം.സി.ഷാജു, സി.പി. ബാബു എന്നിവർ സംസാരിച്ചു.