കനത്തമഴ: വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

Share our post

കണ്ണൂർ: കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിലാണ് സംഭവം. താഴത്ത് ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്.

വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. അതിതീവ്രമായ മഴ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

11 ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ടും നൽകി. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!