കോളയാട് പറക്കാട് കോളനിയിൽ കാട്ടാനകളുടെ അക്രമം തുടരുന്നു

Share our post

പെരുവ : കോളയാട് പഞ്ചായത്തിൽപെട്ട പറക്കാട് കോളനിയിൽ കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ കൂട്ടമായിറങ്ങി നിരവധി കർഷകരുടെ കൃഷികൾ തിന്നു നശിപ്പിച്ചു.പി.സി ചന്തു , വി.സി. ബാലകൃഷ്ണൻ , രാജേഷ് എന്നിവരുടെ തെങ്ങു,കമുക്, വാഴ തുടങ്ങിയവ നശിപ്പിക്കപ്പെട്ടു.

കഴിഞ്ഞ രണ്ടുദിവസമായി കടല്കണ്ടം ,ആക്കം മൂല സിറാമ്പിത്താഴെ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചിരുന്നു.കാട്ടാനശല്യം തടയുന്നതിന് കണ്ണവം വനമേഖലയിൽ കോളയാട് പഞ്ചായത്തുവരുന്ന മേഖലയിൽ പ്രതിരോധമാർഗ്ഗങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!