വോളീബോളിന്റെ അമ്മ കുടക്കച്ചിറ മേരി ജോർജിന് അന്ത്യാഞ്ജലി

പേരാവൂർ: ഇതിഹാസ വോളീബോൾ താരമായിരുന്ന ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ സംസ്‌കാരം പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു.
ബുധനാഴ്ച രാവിലെ കുടക്കച്ചിറ വീട്ടിൽ നടന്ന സംസ്‌കാര ശുശ്രൂഷകൾക്ക് ഫൊറോന വികാരി ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചുകരോട്ട് നേതൃത്വം നല്കി.
കായിക,രാഷ്ട്രീയ,സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തി.ഡോ.വി.ശിവദാസൻ എം.പി, മുൻ മന്ത്രി കെ.പി.മോഹനൻ എം.എൽ.എ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.