പെരുവയിലെ കോളനികളിൽ ധാന്യക്കിറ്റുകൾ വിതരണം ചെയ്തു

പെരുവ (കോളയാട്): സംസ്ഥാന പട്ടിക വർഗ്ഗവകുപ്പിന്റെ ഭക്ഷ്യസുരക്ഷ പദ്ധതിയിലുൾപ്പെടുത്തി കോളയാട് പഞ്ചായത്തിലെ പെരുവ വാർഡിലെ വിവിധ സെറ്റിൽമെന്റുകളിൽ അവശത അനുഭവിക്കുന്നവർക്ക് ധാന്യക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്തംഗം റോയ് പൗലോസ് ഉദ്ഘാടനം ചെയ്തു.
പഞ്ചസാര,ചായപ്പൊടി,അവിൽ,മുളക്‌പൊടി,തുവരപ്പരിപ്പ്,വെളിച്ചെണ്ണ,ഉപ്പ്,അരിപ്പൊടി, വൻപയർ, വാഷിംഗ് സോപ്പ്,ബാത്ത് സോപ്പ്, മഞ്ഞൾപ്പൊടി,മല്ലിപ്പൊടി,കടല, കടുക് എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.