സ്വർണ്ണ പണയ തട്ടിപ്പിൽ ഏഴ് പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: സഹകരണ ബാങ്കിൽ ഇടപാടുകാർ പണയം വെച്ച സ്വർണം ബാങ്കറിയാതെ ലോക്കറിൽ നിന്നെടുത്ത് വീണ്ടും പണയപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ മാനേജർ ഉൾപ്പെടെ ഏഴുപേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് മാണിക്കോത്ത് ശാഖാ മാനേജർ ടി.നീന ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. 2020 ജൂൺ 22 നും ഈ വർഷം ജൂൺ 13 നുമിടയിലാണ് ബാങ്കിനെ കബളിപ്പിച്ചത്.
58,41,000 രൂപയാണ് തട്ടിയത്. സാജൻ ബാലു, അബ്ദുൽ റഹ്മാൻ, മുഹമ്മദ് ഫർഹാൻ, പി.നസീമ, ഇ.വി ശാരദ, എ.രാജേഷ് എന്നീ പേരുകളിൽ പണയപ്പെടുത്തിയാണ് പണം തട്ടിയത്. ബാങ്ക് സെക്രട്ടറി വി.വി.ലേഖയുടെ പരാതിയിലാണ് കേസ്. നീന സസ്‌പെൻഷനിലാണ്.