മഴ കനക്കും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി; റവന്യൂ മന്ത്രി

Share our post

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണെന്ന് റവന്യൂമന്ത്രി കെ.രാജൻ. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂവകുപ്പ് സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വസ്തുവിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ സ്വന്തം ചുമതലയിൽ മുറിച്ചുമാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!