കണ്ണൂർ സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

കണ്ണൂർ : കനത്ത മഴ നിലനിൽക്കുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
എന്നാൽ കണ്ണൂർ സർവകലാശാല ഐ.ടി സെന്ററിലെ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ എന്നീ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ സ്കിൽ ടെസ്റ്റ് മുൻ നിശ്ചയിച്ച പ്രകാരം നാളെ തന്നെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഐ.ടി പഠനവകുപ്പിൽവെച്ച് രാവിലെ 9 മണിക്ക് നടക്കുമെന്നും സർവകലാശാല അറിയിച്ചു.