ജോലി ചെയ്ത ജ്വല്ലറിയിൽ നിന്നു കോടികൾ തട്ടി; വനിതാ അക്കൗണ്ടന്റിനെതിരേ കേസ്
കണ്ണൂർ: ജോലി ചെയ്ത ജ്വല്ലറിയിൽ നിന്ന് കോടികൾ തട്ടിയ അക്കൗണ്ടന്റിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്ഥാപന ഉടമയുടെ പരാതിയിലാണ് ചിറക്കൽ സ്വദേശി സിന്ധുവിനെതിരേ എഫ്ഐ.ആർ രജിസ്റ്റർ ചെയ്തത്.
ജ്വല്ലറിയിൽ നിന്ന് 7.5 കോടി രൂപ തട്ടിയെന്നാണ് ഉടമ നൽകിയ പരാതിയിൽ പറയുന്നത്. ജി.എസ്ടി ഇനത്തിൽ അടയ്ക്കേണ്ട തുകയും മറ്റും അധികരിച്ച് കാണിച്ചാണ് പണം തട്ടിയതെന്നാണ് ആരോപണം.
നേരത്തെ ഒരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന യുവതിയെ സാന്പത്തിക തിരിമറിക്ക് പുറത്താക്കിയതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.