കോളയാട് ബസ് ഷെൽട്ടറിൽ സെയ്‌ന്റ് കൊര്‍ണേലിയൂസ് സ്‌കൂൾ പത്ര മാസികകള്‍ സജ്ജീകരിച്ചു

കോളയാട്: സെയ്ന്റ് കൊര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എൻ. എസ്. എസ് യൂണിറ്റ് കോളയാട് ബസ് ഷെൽട്ടറിൽ പൊതുജനങ്ങള്‍ക്കായി പത്ര മാസികകള്‍ സജ്ജീകരിച്ചു.
ഇതിലേക്ക് ദിനപത്രങ്ങള്‍, മാസികകള്‍ എന്നിവ എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ചു നല്‍കി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി.ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍ ഫാ. ഗിനീഷ് ബാബു, ഹെഡ്മാസ്റ്റര്‍ ബിനു ജോര്‍ജ്ജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ജോസഫ്, പ്രോഗ്രാം ഓഫീസര്‍ സിന്ധു.കെ, അധ്യാപകരായ ഉണ്ണികൃഷ്ണന്‍ പി, ഷിജിത്ത്.ജി, ഷെര്‍ലി പി.എ, വി കെ ജയന്‍, എന്‍.എസ്.എസ് വോളണ്ടിയര്‍മാരായ അഭിന്‍രാജ്, വൈഷ്ണ മനോജ്, ദൃശ്യ. കെ എന്നിവര്‍ പങ്കെടുത്തു.