പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ, ഇന്ന് ശുചീകരണം, ക്രമീകരണം; സ്കൂളുകളിൽ പൊതുപരിപാടി നടത്തും

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തന്നെ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവർക്ക് സൗൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.

ക്ലാസുകൾ തുടങ്ങാൻ തടസ്സമില്ലെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം വിലയിരുത്തി. ഓരോ സ്കൂളിലും പൊതുപരിപാടി വെച്ച ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. ഇന്ന് സ്കൂളുകളിൽ ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും നടക്കും.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനായത്. ഇത്തവണ നിശ്ചയിച്ച സമയത്ത് തന്നെ ക്ലാസുകൾ തുടങ്ങുന്നതിനാൽ കൂടുതൽ അധ്യയന ദിനങ്ങൾ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!