ഒറ്റത്തവണ ഉപയോഗ വസ്‌തു വിൽപ്പനശാലകൾക്ക്‌ 50,000 രൂപവരെ പിഴ

Share our post

കണ്ണൂർ : ഒറ്റത്തവണ ഉപയോഗവസ്തുകൾ സൂക്ഷിക്കുകയാേ ഉപയോഗിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴചുമത്തും. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങളിൽ ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമായിരിക്കെ ചിലയിടങ്ങളിൽ ബയോ കംപോസ്റ്റബിൾ എന്ന പേരിൽ പേപ്പർ കപ്പുകളും പേപ്പർ പ്ലേറ്റുകളും വ്യാപകമായി ഉപയോഗിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ ഉത്തരവിറക്കിയത്‌. ഇത്തരം വസ്തുക്കൾ ജൈവ മാലിന്യങ്ങളുമായി കൂട്ടിക്കലർത്തി ശേഖരിക്കുന്നതിനാൽ ശാസ്ത്രീയമായി സംസ്കരിക്കുക അസാധ്യമാണ്. ഇത്തരം മാലിന്യമാണ്‌ വലിച്ചെറിയുന്നത്‌. അതിനാലാണ്‌ പിഴചുമത്താൻ തീരുമാനിച്ചത്‌.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!