ഓഡിറ്റോറിയങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കി. എങ്കിലും ചിലയിടങ്ങളില്‍ ബയോ കംപോസ്റ്റബിള്‍ എന്ന പേരില്‍ പേപ്പര്‍ കപ്പുകളും, പേപ്പര്‍ പ്ലേറ്റുകളും വ്യാപകമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒറ്റതവണ ഉപയോഗ വസ്തുകള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പതിനായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ പിഴ ചുമത്തുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഇത്തരം വസ്തുക്കള്‍ ജൈവ മാലിന്യങ്ങളുമായി കൂട്ടിക്കലര്‍ത്തി ശേഖരിക്കുന്നതുകൊണ്ട് ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ പറ്റില്ല. ഇത്തരം മാലിന്യങ്ങളാണ് വലിച്ചെറിയപ്പെടുന്നത്. ഇത് നിയമ വിരുദ്ധമാണെന്ന് ജില്ലാ കോ-ഓഡിനേറ്റർ അറിയിച്ചു.