ഏത് സിന്തറ്റിക് ലഹരി ഉപയോഗിച്ചാലും ഇനി വെറും അഞ്ച് മിനിട്ടുകൊണ്ട് കേരള പൊലീസ് പൊക്കും

മദ്യവും ലഹരി മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരെ കണ്ടെത്താനായുള്ള കേരള പൊലീസിന്റെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ന്യൂജൻ ആൽക്കോ സ്‌കാൻ വാൻ പരിശോധന തുടങ്ങി.
മദ്യം, കഞ്ചാവ്, സിന്തറ്റിക് ഡ്രഗ് എന്നിവ ഉൾപ്പെടെ ആറു തരം ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബാണ് വാനിൽ ഒരുക്കിയിരിക്കുന്നത്. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ അൽക്കോ മീറ്ററാണ് ഉപയോഗിക്കുന്നത്. സിന്തറ്റിക് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നുന്നവരുടെ ഉമിനീർ പരിശോധിച്ച് ഫലം കണ്ടെത്താനുള്ള സജ്ജീകരണവുമുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഓഫീസർമാർക്കാണ് ചുമതല. കേരളത്തിലെ എല്ലാ ജില്ലകളിലും വാൻ പരിശോധന നടത്തുന്നുണ്ട്. പരിശോധനാ ഫലം കേവലം അഞ്ച് മിനിറ്റിൽ ലഭിക്കും.