വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അറസ്റ്റില്‍

കൊച്ചി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ എറണാകുളം ടൗണ്‍ പോലീസ് പിടികൂടി. തിരുവനന്തപുരം ചിറയിന്‍കീഴ് പാറവിള വീട് പ്രശാന്തിനെയാണ് (40) പോലീസ് പിടികൂടിയത്.
ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ എം.എസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ശരത്ത്, ബി. ദിനേശ്, എസ്.സി.പി.ഒ.മാരായ സിനീഷ്, രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.