ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് മറച്ച് നഗ്നതാപ്രദര്‍ശനം: യുവതി ക്യാമറയില്‍ പകര്‍ത്തി കുടുക്കി, പ്രതി അറസ്റ്റിൽ

Share our post

കോട്ടയം: യുവതിക്കുമുന്നിൽ നഗ്നതാപ്രദർശനം നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു. കുറിച്ചിയിൽ വാടകവീട്ടിൽ താമസിക്കുന്ന പനച്ചിക്കാട് ചാന്നാനിക്കാട് പുത്തൻപറമ്പിൽ സിബി ചാക്കോ (45) ആണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്.

പനച്ചിക്കാട് മൂലക്കുളം നീലംചിറയിൽ നടുറോഡിൽ യുവതിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയപ്പോൾ ആ യുവതി തന്നെയാണ് ആക്രോശിച്ചുകൊണ്ട് ഫോണിന്റെ ക്യാമറയിൽ പകർത്തിയത്. പെൺകുട്ടി നൽകിയ വിവരങ്ങളുടേയും വീഡിയോയുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ജാമ്യമില്ലാവകുപ്പ്പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിന്റെ രണ്ട് നമ്പർ പ്ലേറ്റും സ്റ്റിക്കർ ഉപയോഗിച്ച് മറച്ചാണ് യുവാവ് എത്തിയത്.
ഇടവഴിയിൽ യുവതിവരുന്നത് ദൂരെനിന്നുകണ്ട യുവാവ് നഗ്നതാപ്രദർശനം നടത്തി. യുവതി അടുത്തെത്തിയതോടെ ബൈക്കിലിരുന്ന് മോശമായി പെരുമാറിയ യുവാവിനെ യുവതി വീഡിയോയിൽ പകർത്തുകയും ക്ഷുഭിതയായി പ്രതികരിക്കുകയുംചെയ്തു. അതോടെ ഇയാൾ ബൈക്ക് സ്റ്റാർട്ടുചെയ്ത് ഓടിച്ചുപോയി.
യുവതി ചിങ്ങവനം പോലീസിൽ പരാതിനൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. മുൻപ് വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുൻപാണ് നാട്ടിലെത്തിയത്. വിവാഹിതനായ പ്രതി ഭാര്യയുമായി വേർപിരിഞ്ഞുകഴിയുകയാണ്. മുന്പും ഇയാൾ പൊതുസ്ഥലങ്ങളിൽ നഗ്നതാപ്രദർശനം നടത്തിയിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!