കേരളത്തിലെ ആറുവരി പാത 646 കിലോമീറ്റർ, ചെലവ് 41,000 കോടി രൂപ, ടോൾ പിരിവ് 11 ഇടങ്ങളിൽ

Share our post

കണ്ണൂർ : ആറുവരിയാക്കുന്ന ദേശീയപാത 66 പൂര്‍ത്തിയാകുന്നതോടെ തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍. ഓരോ 50-60 കിലോമീറ്ററിനുള്ളില്‍ ഓരോ ടോള്‍പ്ലാസകളുണ്ടാകും.

ചിലയിടങ്ങളില്‍ നിര്‍മാണം തുടങ്ങി. 2025-ഓടെ കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂര്‍ണമായും തുറക്കുമെന്ന് ദേശീയപാതാധികൃതര്‍ സൂചിപ്പിച്ചു.

646 കിലോമീറ്ററാണ് കേരളത്തില്‍ പാതയുടെ നീളം. ദേശീയപാതാ അതോറിറ്റി നേരിട്ടാണ് ടോള്‍പിരിക്കുക. നിര്‍മാണച്ചെലവ് തിരിച്ചുകിട്ടിയാല്‍ ടോള്‍ത്തുക 40 ശതമാനം കുറയ്ക്കാനാണ് ധാരണ.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടു ടോള്‍ബൂത്തുകളുണ്ടാകും. മറ്റു ജില്ലകളില്‍ ഓരോന്നും. എട്ടുറീച്ചുകളില്‍ നിര്‍മാണം പൂര്‍ത്തിയായി.

ബാക്കി 12 റീച്ചുകളിലെ നിര്‍മാണോദ്ഘാടനം കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനംചെയ്തത്.

പണി നടക്കുന്ന റീച്ചുകളിലായി ഏകദേശം 41,000 കോടിയാണ് നിര്‍മാണച്ചെലവ്. 20 റീച്ചുകളിലായാണ് ആകെ നിര്‍മാണം.

അരൂര്‍-തുറവൂര്‍, കഴക്കൂട്ടം-കടമ്പാട്ടുകോണം, കൊറ്റംകുളങ്ങര-കൊല്ലം ബൈപ്പാസിന്റെ തുടക്കം, തുറവുര്‍-പറവൂര്‍ ഉള്‍പ്പെടെ വിവിധ റീച്ചുകളില്‍ അതിവേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!