സുധാകരനെ കൊല്ലാന്‍ സി.പി.എം വാടക കൊലയാളികളെ അയച്ചു; ആരോപണവുമായി ശക്തിധരന്‍

Share our post

തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍.

കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ കൊല്ലാന്‍ നേരത്തെ സി.പി.എം കൊലയാളി സംഘത്തെ അയച്ചിട്ടുണ്ടെന്ന് ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിവരം ചോര്‍ന്നത് മൂലമാണ് സുധാകരന്‍ രക്ഷപ്പെട്ടതെന്നും പോസ്റ്റില്‍ സൂചനയുണ്ട്.

“”എനിക്ക് ആരാണ് കെ.സുധാകരന്‍? വാടകകൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി അതല്ലേ സത്യം?” എന്നാണ് പരാമര്‍ശം.

പാര്‍ട്ടിയിലെ ഉന്നതനേതാവ് നേരത്തെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചത് കൂലിപ്പടയുമായാണെന്നാണ് പോസ്റ്റിലെ മറ്റൊരു ആരോപണം. റഷ്യയിലെ വാഗ്നര്‍ മോഡലിലുള്ള കൂലിപ്പട്ടാളത്തിനൊപ്പം സന്ദര്‍ശനം നടത്താന്‍ വന്‍ തുക ചിലവാക്കിയെന്നാണ് ആക്ഷേപം. 

സൈബര്‍ ആക്രമണത്തിന് പിന്നാലെ തന്നെ ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തുകയാണെന്നും ശക്തിധരന്‍ പറഞ്ഞു. ഇത് തുടര്‍ന്നാല്‍ താന്‍ ഇനിയും പലതും വിളിച്ചു പറയുമെന്നും ശക്തിധരന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!