ടോള്‍ പ്ലാസ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദിച്ച സംഭവം; പോലീസുകാര്‍ക്കെതിരേ കേസ്

കൊല്ലം: കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് ടോള്‍ പ്ലാസ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ കേസ്.കുരീപ്പുഴ ടോള്‍ പ്ലാസാ ജീവനക്കാരനായ ഫെലിക്സ് ഫ്രാന്‍സിസിന്റെ(24) പരാതിയിലാണ് കേസ്.
കഴിഞ്ഞ 26ന് അര്‍ധരാത്രി കൊല്ലം തെക്കുംഭാഗത്താണ് സംഭവം. കോന്നി എസ്.ഐ സുമേഷും നീണ്ടകര കോസ്റ്റല്‍ പോലീസ് സിവില്‍ പോലീസ് ഓഫീസര്‍ വിഷ്ണുവും തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചെന്നാണ് പരാതി. ജോലിക്കായി ഫെലിക്സ് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.
ഇവര്‍ ഡ്യൂട്ടിയില്‍ അല്ലാതിരുന്നിട്ടുപോലും യുവാവിനെ വിവസ്ത്രനാക്കി നടുറോഡില്‍ മര്‍ദിച്ചെന്നാണ് കേസ്. യുവാവിന്റെ മലദ്വാരത്തിലും സംഘം പരിശോധിച്ചു.
കേസെടുത്തിട്ടുണ്ടെങ്കിലും പോലീസുകാരെ പിടികൂടിയിട്ടില്ല. സര്‍വീസിലുള്ള ഇവര്‍ക്കെതിരേ വകുപ്പുതലത്തില്‍ പോലും ഇതുവരെ നടപടിയില്ലാത്തതിലും ആക്ഷേപമുണ്ട്.