ഇരിട്ടിയില്‍ 543 കുടുംബങ്ങള്‍ക്ക് ലൈഫില്‍ വീടൊരുങ്ങി

Share our post

ഇരിട്ടി നഗരസഭയ്ക്ക് കീഴില്‍ 543 കുടുംബങ്ങള്‍ക്ക് ഇനി സുരക്ഷിത തണല്‍. പി.എം.എ.വൈ (നഗരം )-ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 543 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതില്‍ 404 എണ്ണം താമസയോഗ്യമാക്കി. ബാക്കിയുള്ളവ 2024 ഡിസംബറോടെ പൂര്‍ത്തിയാക്കും. 59 എണ്ണം ലൈഫ് 2020 പദ്ധതിയിലും, ബാക്കി 484 എണ്ണം പി എം എ വൈ അര്‍ബന്‍ ലൈഫിലും ഉള്‍പ്പെട്ടവയാണ്. ആറ് വര്‍ഷക്കാലത്തിനിടയിലാണ് വീട് പണി പൂര്‍ത്തിയാക്കിയത്.

ഇതോടനുബന്ധിച്ച് വീട് ലഭിച്ചവരുടെ സംഗമം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.കെ. രവിന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വീട് ലഭിച്ചവരുടെ അനുഭവങ്ങള്‍ സംഗമ പരിപാടിയില്‍ വിശദീകരിച്ചു. പൊതുമാരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. സുരേഷ്, കൗണ്‍സിലര്‍മാരായ എ.കെ. ഷൈജു, വി. ശശി , പി.എം.എ.വൈ(നഗരം)-ലൈഫ് എസ്.ഡി.എസ് നീലിന മമ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!