ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി നീട്ടി

തിരുവനന്തപുരം : ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി മൂന്ന് മാസം കൂടി നീട്ടി. ജൂൺ 30ന് മുമ്പ് സ്ഥാപിക്കണം എന്നായിരുന്നു നിർദേശം.
സെപ്റ്റംബര്‍ മുപ്പതിന് ഉള്ളില്‍ സ്ഥാപിക്കണം എന്നാണ് പുതിയ നിര്‍ദേശം. സമയം നീട്ടി നല്‍കണമെന്ന് കെ. എസ്. ആര്‍. ടി. സിയും സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു.