കാൻസർ ഫോളോ അപ്പ് ക്ലിനിക്ക്

കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും സംയുക്തമായി നടത്തുന്ന ക്യാൻസർ ഫോളോ അപ്പ് ക്ലിനിക്ക് ജൂലായ് 8ന് രാവിലെ 9 മണി മുതൽ കണ്ണൂർ ഏർലി കാൻസർ ഡിറ്റക്ഷൻ സെന്ററിൽ നടക്കും. ക്ലിനിക്കിന് ആർ.സി.സിയിലെ ഡോ.ചന്ദ്രമോഹൻ, ഡോ. ലിജീഷ് എന്നിവർ നേതൃത്വം നൽകും.
തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ പൂർത്തിയാക്കി പുനഃപരിശോധന നിർദ്ദേശിച്ചവർക്കും ചികിത്സയ്ക്കിടയിൽ പരിശോധന ആവശ്യമുള്ളവർക്കും വേണ്ടിയാണ് ഫോളോ അപ്പ് ക്ലിനിക്ക്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം.
സി.ആർ നമ്പർ സഹിതം ഏർലി കാൻസർ ഡിറ്റക്ഷൻ സെന്റർ, മലബാർ കാൻസർ കെയർ സൊസൈറ്റി, തെക്കി ബസാർ കണ്ണൂർ 2 എന്ന വിലാസത്തിൽ ജൂലായ് അഞ്ചിന് വൈകിട്ട് നാലിനകം അറിയിക്കണം. ഫോൺ: 0497 2705309, 2703309.