പട്ടുവം ബാങ്ക് 100 ഏക്കറിൽ നെൽകൃഷി തുടങ്ങി

തളിപ്പറമ്പ് : പട്ടുവം സർവീസ് സഹകരണ ബാങ്ക് പട്ടുവം വയലിൽ നൂറ് ഏക്കറിൽ നെൽകൃഷി തുടങ്ങി. ഉത്സവാന്തരീക്ഷത്തിൽ കാവുങ്കലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, സഹകരണ സംഘം അസി. രജിസ്‌ട്രാർ പി. പി. സുനിലൻ, അസി. രജിസ്‌ട്രാർ എം. കെ. സൈബുന്നീസ, യൂണിറ്റ് ഇൻസ്‌പെക്ടർ ടി. വി. രതീഷ്, പഞ്ചായത്ത് അംഗം ടി. വി. സിന്ധു, കൃഷി ഓഫീസർ രാഗിഷ രാമദാസ്, പി. ബാലകൃഷ്‌ണൻ, കെ. ദാമോദരൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ. കരുണാകരൻ സ്വാഗതവും സെക്രട്ടറി കെ .പി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.