നടക്കാനിറങ്ങിയവരെ കാട്ടാന ആക്രമിച്ചു; ഒരാളുടെ വാരിയെല്ല് പൊട്ടി

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂര്‍ മേഖലയിൽ നടക്കാനിറങ്ങിയ രണ്ട് പേരെ കാട്ടാന ആക്രമിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കായിരുന്നു സംഭവം. ആക്രമണത്തിൽ ഒരാൾക്ക് ഗുരുരമായി പരിക്കേറ്റതായാണ് വിവരം.
കുട്ടമ്പുഴ വനംമേഖലയുമായി ചേര്‍ന്ന പ്രദേശത്ത് നടക്കാനിറങ്ങിയ രണ്ട് പേര്‍ക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ആനയുടെ ആക്രമണത്തില്‍ രാഘവന്‍ എന്ന വ്യക്തിയുടെ വാരിയെല്ല് പൊട്ടിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന എല്‍ദോസ് ഓടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ രാഘവനെ നിലവില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സാധാരണ ഈ പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.