ലൈഫിൽ ട്രാന്‍സ്‌ജൻഡർമാർക്കും വീട്
തിരുവനന്തപുരം : ലൈഫ് ഭവനപദ്ധതിയിൽ ട്രാൻസ്‌ജൻഡർ വ്യക്തികൾക്കും വീട് നൽകും. മാനദണ്ഡപ്രകാരം അർഹതയുള്ളവരെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തും.
മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റിയിലാണ് തീരുമാനം. തുടർനടപടി ലൈഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്വീകരിക്കും.