കണ്ണൂരില്‍ പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു

കണ്ണൂര്‍: പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. കണ്ണൂര്‍ മാതമംഗലം ഏരിയം സ്‌കൂളിന് സമീപം മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖിന്റെയും ജസീലയുടെയും മകള്‍ അസ്വാ ആമിന (3) ആണ് മരിച്ചത്. പരിയാരം സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
രണ്ട് ആഴ്ച മുന്‍പാണ് കുട്ടിയ്ക്ക് പനി ബാധിക്കുന്നത്. തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് പരിയാരം സര്‍ക്കാര്‍ ആസ്പത്രിയിലും പ്രവേശിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു മരണം. മൃതദേഹം ആലക്കാട് വലിയ പള്ളിയില്‍ ഖബറടക്കി.