എസ്.വൈ.എസ് സാന്ത്വനം പേരാവൂർ പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സോൺ പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.ഇരിട്ടി സോൺ പ്രസിഡന്റ് അബ്ദുൽ സലീം അമാനി ഉദ്ഘാടനം ചെയ്തു.
സാന്ത്വനം പേരാവൂർ ചെയർമാൻ അഷ്‌റഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു. പേരാവൂർ മഹല്ല് കമ്മറ്റി സെക്രട്ടറി എ.കെ ഇബ്രാഹിം,കൊട്ടാരത്തിൽ മായിൻ ഹാജി,യു.കെ .ഇബ്രാഹിം ഹാജി,അസ്സയിനാർ ചെവിടിക്കുന്ന് , സാന്ത്വനം പേരാവൂർ കൺവീനർ കെ.പി.ശഫീഖ്, ഇ.അബ്ദുള്ള എന്നിവർ സംസാരിച്ചു.
പേരാവൂർ പ്രദേശത്തെ നിരവധി നിർധന കുടുംബങ്ങൾക്ക് എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ ഭക്ഷ്യകിറ്റ് വീടുകളിൽ എത്തിച്ചു നൽക്കുന്ന പ്രവൃത്തി തുടങ്ങിയിട്ട് വർഷങ്ങളായി.