ആകാശ് തില്ലങ്കേരിയെ ആസ്പത്രിയിൽ പ്രവേശിപ്പിക്കണം, പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കോടതി നിർദ്ദേശം

കണ്ണൂർ : ജയിൽ ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനെ തുടർന്ന് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയ സ്വർണക്കടത്ത് കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിയ്യൂർ ജയിലിൽ നടന്ന ആക്രമണത്തിൽ ആകാശിന് പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് കോടതി നിർദ്ദേശം.
തൃശൂർ ജില്ലാ ആസ്പത്രി സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാനാണ് വിയ്യൂർ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകിയത്.ആകാശിന്റെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ആകാശിനെ ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പിതാവ് ഹർജി നൽകിയത്. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് ജയിൽ അസിസ്റ്റന്റ് വാർഡനെ ആകാശ് തില്ലങ്കേരി മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.