Connect with us

Kerala

വെസ്റ്റേൺ റെയിൽവേയില്‍ അപ്രന്റിസ് ട്രെയിനി: 3624 ഒഴിവുകള്‍

Published

on

Share our post

മുംബൈ: ആസ്ഥാനമായുള്ള വെസ്റ്റേൺ റെയിൽവേ അപ്രന്റിസ് ട്രെയിനികളുടെ 3624 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെസ്റ്റേൺ റെയിൽവേക്ക്‌ കീഴിലുള്ള വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമാണ് അവസരം. ഒരുവർഷമാണ് പരിശീലനകാലയളവ്.

പരിശീലനം പൂർത്തിയാക്കുന്നവരെ ലെവൽ-1 തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിൽ 20 ശതമാനം ഒഴിവുകളിലേക്ക് പരിഗണിക്കും. യോഗ്യതാപരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ, മെക്കാനിക് (ഡീസൽ), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക് മെക്കാനിക്, വയർമാൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)

യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത ഐ.ടി.­­ഐ. സർട്ടിഫിക്കറ്റും. പ്രായം: 2023 ജൂലായ് 26-ന് 15-24. അപേക്ഷകർ 1999 ജൂലായ് 26-നും 2008 ജൂലായ് 26-നും മധ്യേ ജനിച്ചവരാകണം.

ഉയർന്ന പ്രായത്തിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവനുവദിക്കും. വിമുക്തഭടർക്ക് അധികമായി 10 വർഷത്തെ ഇളവുനൽകും.

അപേക്ഷ: www.rrc-wr.com വഴി അപേക്ഷിക്കാം. യോഗ്യതാസർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധരേഖകളും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്കും ഫീസില്ല. അവസാന തീയതി: ജൂലായ് 27.


Share our post

Kerala

വയനാട്ടുകാരെ കൈയിലെടുക്കാൻ മലയാളം പഠിക്കാൻ പ്രിയങ്ക ഗാന്ധി

Published

on

Share our post

കൽപറ്റ: മനസുനിറയ്ക്കുന്ന വിജയം സമ്മാനിച്ച വയനാട്ടുകാരുമായി നേരിട്ട് ആശയവിനിമയം നടത്താൻ മലയാളം പഠിക്കാനൊരുങ്ങി പ്രിയങ്ക ഗാന്ധി. രാഹുലും പ്രിയങ്കയും പ്രസംഗിക്കുന്നത് എപ്പോഴും പരിഭാഷകരുടെ സഹായത്തോടെയാണ്.വയനാട്ടിലെത്തുമ്പോൾ ജ്യോതി രാധിക വിജയകുമാർ ആണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്.

മനസിൽ ഉദ്ദേശിച്ചത് ഏതാണ്ട് അതേ പടി ജനങ്ങളിലേക്ക് എത്തിക്കാൻ പരിഭാഷകർക്ക് സാധിക്കുമെങ്കിലും ഒരിക്കലും ആളുകളോട് നേരിട്ട് സംവദിക്കുന്നതിന്റെ ഗുണം അതിനുണ്ടാവില്ല.പ്രചാരണങ്ങൾക്കായി വയനാട്ടിലെത്തിയതു മുതൽ ചില മലയാളവാക്കുകൾ പ്രിയങ്കക്ക് പരിചിതമായിട്ടുണ്ട്. നേതാവിനെ മലയാളം പഠിപ്പിക്കാൻ ഒരു അധ്യാപികയെ നിയമിക്കണമെന്ന നിർദേശം മുതിർന്ന നേതാവ് തന്നെ മുന്നോട്ട് വെച്ചിരിക്കുകയാണ്.


Share our post
Continue Reading

Kerala

ഊട്ടി സന്ദർശനത്തിന് ഇ പാസ് നിർബന്ധമാക്കിയ നടപടി നീട്ടി

Published

on

Share our post

ഊട്ടി : ഊട്ടിയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഇ പാസ് നിർബന്ധമാക്കിയുള്ള നടപടി നീട്ടി. സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് കഴിഞ്ഞ മേയ് 7നാണ് ഇ പാസ് നിർബന്ധമാക്കിയത്. ആദ്യം ജൂൺ 30 വരെയും പിന്നീട് സെപ്റ്റംബർ 30 വരെയുമായുമാണ് ഇ പാസ് ഏർപ്പെടുത്തിയിരുന്നത്. മദ്രാസ് ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടിയെന്നാണ് പറയുന്നത്. എന്നാൽ, ഇ പാസില്ലെന്നതിന്റെ പേരിൽ യാത്രക്കാരെ ആരെയും മടക്കി വിടില്ല. നിബന്ധനകളില്ലാതെ എല്ലാവർക്കും പാസ് ലഭിക്കും.നീലഗിരിയിലേക്ക് പ്രവേശിക്കുന്ന നാടുകാണി ഉൾപ്പെടെയുള്ള അതിർത്തി ചെക്പോസ്റ്റുകളിലാണ് ഇ പാസ് പരിശോധിക്കുന്നത്.

ഇ പാസില്ലാതെ വരുന്ന വാഹനങ്ങൾക്ക് ചെക്പോസ്റ്റ് ജീവനക്കാർ തന്നെ പാസ് എടുത്തു നൽകുന്നുണ്ട്. കഴിഞ്ഞ വേനൽ ച്ചൂടിൽ മുൻപൊന്നും ഇല്ലാത്ത തരത്തിൽ ഊട്ടിയിൽ സഞ്ചാരികൾ നിറഞ്ഞതോടെയാണ് ഇ പാസ് ഏർപ്പെടുത്തി സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ നീലഗിരി ജില്ലാ ഭരണകൂടം നീക്കം നടത്തിയത്. എന്നാൽ, പ്രതിദിന നിയന്ത്രണം ഇത്തവണ ഉണ്ടാകില്ലെന്നാണ് കലക്ടർ അറിയിച്ചത്.നീലഗിരി ജില്ലയിലേക്ക് എത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഇ പാസ് എടുത്തിരിക്കണം. ഇത് സൗജന്യമായി ഓൺലൈനിൽ ലഭിക്കും. epass.tnega.org എന്ന വെബ്സൈറ്റിൽ വാഹന നമ്പറും യാത്രക്കാരുടെ എണ്ണവും ഉൾപ്പെടെയുള്ള വിവരങ്ങൾ എന്നിവ നൽകിയാൽ ഇ പാസ് ലഭിക്കും.


Share our post
Continue Reading

Kerala

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

Published

on

Share our post

ശബരിമല:ശബരിമലയിലേക്ക്‌ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ കുറവില്ല. തിരക്ക്‌ വർധിച്ചെങ്കിലും സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും വേണ്ടതെല്ലാം ചെയ്യുന്നുണ്ട്‌. ക്രമീകരണങ്ങളിൽ തൃപ്‌തരായാണ്‌ തീർത്ഥാടകർ മലയിറങ്ങുന്നത്‌. ദിവസേന എത്തുന്ന തീർഥാടകരുടെ എണ്ണം തൊണ്ണൂറായിരത്തോളമായെങ്കിലും ദർശനത്തിൽ പ്രതിസന്ധിയില്ല.

വെള്ളിയാഴ്‌ച മാത്രം 87216 തീർഥാടകരെത്തി. ഏറ്റവും കൂടുതൽ പേർ എത്തിയത്‌ വെള്ളിയാഴ്‌ചയാണ്‌. ശനിയും തീർഥാടകരുടെ ഒഴുക്കായിരുന്നു. വൈകിട്ട്‌ ആറ്‌ വരെ 60,528 പേർ ശബരിമലയിൽ എത്തി. ഇതിൽ 8,931 പേർ സ്‌പോട്ട്‌ ബുക്കിങ്ങിലൂടെയാണ്‌ എത്തിയത്‌. മണ്ഡലകാലം ആരംഭിച്ച്‌ എട്ട്‌ ദിവസം പിന്നിടുമ്പോൾ ആകെ എത്തിയവർ 5,98,841 ആയി. ഒരു ലക്ഷത്തിലേറെ തീർഥാടകരാണ്‌ മുൻ വർഷത്തേക്കാൾ കൂടുതലായി ശബരിമലയിൽ എത്തിയത്‌. വെർച്വൽക്യൂ കാര്യക്ഷമമാക്കിയും ദിവസം 18 മണിക്കൂർ ദർശനം അനുവദിച്ചുമാണ്‌ സുഖദർശനം സാധ്യമാക്കിയത്‌.


Share our post
Continue Reading

Kerala18 mins ago

വയനാട്ടുകാരെ കൈയിലെടുക്കാൻ മലയാളം പഠിക്കാൻ പ്രിയങ്ക ഗാന്ധി

Kerala21 mins ago

ഊട്ടി സന്ദർശനത്തിന് ഇ പാസ് നിർബന്ധമാക്കിയ നടപടി നീട്ടി

PERAVOOR28 mins ago

മലയോരത്തിന് ആവേശമായി പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ

Kannur18 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur22 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur22 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR22 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY22 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala23 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY23 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!