പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവിന് 27 വർഷം കഠിന തടവ്

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് കഠിന തടവും പിഴയും ശിക്ഷ.
പാലക്കാട് തെങ്കര സ്വദേശി വിപിന്‍ 27 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയുമാണ് പട്ടാമ്പി പോക്സോ കോടതി വിധിച്ചത്.
പ്രതി പ്രണയം നടിച്ച് പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പോക്സോ വകുപ്പ് ഉൾപ്പടെയാണ് പ്രതിക്കെതിരെ ചുമത്തിയത്.