കണ്ണൂരിൽ ജില്ലാതല പട്ടയമേള ജൂലായ് ഒന്നിന്

കണ്ണൂർ : സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള ജില്ലാതല പട്ടയമേള ജൂലൈ ഒന്നിന് കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടക്കും. രാവിലെ 10ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മൂന്ന് ലാന്റ് ട്രൈബ്യൂണൽ ഓഫീസിൽനിന്നുള്ള പട്ടയങ്ങൾ ഉൾപ്പെടെ 7500ഓളം പട്ടയങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. സർക്കാരിൻെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 4600ഓളം പട്ടയങ്ങൾ കഴിഞ്ഞ വർഷം വിതരണം ചെയ്തിട്ടുണ്ട്.