ഐ.ടി.ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

കൂത്തുപറമ്പ്: ഗവ.ഐ. ടി .ഐയില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ ജൂലൈ 18ന് വൈകിട്ട് അഞ്ച് മണിക്കകം സമീപത്തുള്ള ഐ. ടി. ഐകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0490 2364535.