പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ കഴിയുന്നില്ലേ? കാരണം ഈ പൊരുത്തക്കേടുകളാകാം; ചെയ്യേണ്ടത് ഇതാണ്

Share our post

ദില്ലി: പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2023 ജൂൺ 30 ആണ്. ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

ആധാർ പാനുമായി ലിങ്ക് ചെയ്യാൻ എത്തുന്നവർ ശ്രദ്ധിക്കുക, ആധാറുമായി പാൻ ലിങ്ക് ചെയ്യാൻ നിങ്ങളുടെ പേര്, ലിംഗം, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ രണ്ട് രേഖകളിലും ഒന്നായിരിക്കണം. ചില കാരണങ്ങളാൽ ഇവയിൽ പൊരുത്തക്കേടുകൾ സംഭവിക്കാമെന്നും ഇതുമൂലം ആധാറും പാനും ബന്ധിപ്പിക്കുന്നത് തടസ്സപ്പെട്ടേക്കാം

ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകികൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ പാൻ-ആധാർ ലിങ്ക് ചെയ്യുന്നത് പരാജയപ്പെടാനുള്ള കാരണങ്ങൾ, പേര്, ജനനത്തീയതി, ലിംഗം എന്നിവയിലുണ്ടാകുന്ന പൊരുത്തക്കേടുകള്‍ ആണെങ്കില്‍ ഇനിപറയുന്നത് ചെയ്യുക

ഘട്ടം 1:

https://www.onlineservices.nsdl.com/paam/endUserRegisterContact.html

UTIITSL- https://www.pan.utiitsl.com/

സന്ദർശിച്ച് പാൻ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക

ഘട്ടം 2:

https://ssup.uidai.gov.in/web/guests/update സന്ദർശിച്ച് നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുക

ഘട്ടം 3:

https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-ആധാർ വഴി വീണ്ടും ലിങ്ക് ചെയ്യാൻ ശ്രമിക്കുക

ഘട്ടം 4:

ലിങ്കിംഗ് അഭ്യർത്ഥന ഇപ്പോഴും പരാജയപ്പെടുകയാണെങ്കിൽ
അക്ഷയ കേന്ദ്രങ്ങളിൽ 50 രൂപ അടച്ച് ബയോമെട്രിക് അധിഷ്‌ഠിത പ്രാമാണീകരണത്തിനുള്ള ഓപ്ഷൻ പ്രയോജനപ്പെടുത്താം.

യു.ഐ‌.ഡി‌.എ‌.ഐ വെബ്‌സൈറ്റ് അനുസരിച്ച്, “ആധാറിലെ യഥാർത്ഥ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ നികുതിദായകർ നൽകിയ ആധാറിന്റെ പേരിൽ എന്തെങ്കിലും ചെറിയ പൊരുത്തക്കേട് ഉണ്ടായാൽ, ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് വൺ ടൈം പാസ്‌വേഡ് (ആധാർ ഒടിപി) അയയ്ക്കും. പാൻ, ആധാർ എന്നിവയിലെ ജനനത്തീയതിയും ലിംഗഭേദവും കൃത്യമായി ഒന്നാണെന്ന് നികുതിദായകർ ഉറപ്പാക്കണം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!