Kannur
ജലസ്രോതസ്സുകളിൽ കോഴി, അറവ് മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കണം: ഡി.പി.സി

ജലസ്രോതസ്സുകളിൽ കോഴി, അറവ് മാലിന്യം ഉൾപ്പെടെ തള്ളുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കോഴിമാലിന്യം റെൻഡറിംഗ് പ്ലാൻറുകൾക്ക് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശിച്ചു.
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിൽ വന്ധ്യംകരണത്തെ പോലെ പ്രധാനമാണ് പൊതുഇടങ്ങളിലെ കോഴി, അറവ് മാലിന്യം തള്ളാതിരിക്കുന്നതും. ഡിസ്‌പോസ്ബിൾ ഗ്ലാസ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എന്നിവ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് അഭികാമ്യം.
ഹരിത പെരുമാറ്റച്ചടം പാലിച്ചുള്ള കല്യാണങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി പ്രോത്സാഹിപ്പിക്കുന്നത് പഞ്ചായത്തുകൾ തുടരണമെന്നും കലക്ടർ പറഞ്ഞു. മാലിന്യ നിർമ്മാർജനത്തിനും എ.ബി.സി പദ്ധതിക്കും എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വെക്കണമെന്ന് ഡി.പി.സി ചെയർപേഴ്‌സനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി. പി. ദിവ്യ പറഞ്ഞു.
എ.ബി.സി പദ്ധതിക്ക് പണം വെക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക റിവിഷൻ അനുവദിക്കും. എ.ബി.സി പദ്ധതി പ്രകാരം നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനായി ഒരു മാസത്തെ ഷെഡ്യൂൾ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു.
Kannur
തിരക്കിൽ കുരുങ്ങി മുഴപ്പിലങ്ങാട് ബീച്ച്; ബീച്ചിലേക്കുള്ള റോഡുകളിലും ദേശീയപാതയിലും ഗതാഗതക്കുരുക്ക്

മുഴപ്പിലങ്ങാട് : ഡ്രൈവ് ഇൻ ബീച്ചിൽ സന്ദർശകരുടെ തിരക്ക്. ബീച്ചിലേക്കുള്ള റോഡുകളിലും മുഴപ്പിലങ്ങാട് ദേശീയപാതയിലും ഇന്നലെ മുഴുവൻ സമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദേശീയപാതയിൽ നിന്ന് ബീച്ചിലേക്കുള്ള കുളം ബസാർ റോഡിലും എടക്കാട് ടൗണിൽ നിന്നുള്ള റോഡിലും മണിക്കൂറുകളോളമായിരുന്നു വാഹനത്തിരക്ക്. മിക്ക സ്ഥലങ്ങളിലും പരിസരവാസികളാണ് ഗതാഗതം നിയന്ത്രിച്ചത്. ബീച്ച് നവീകരണം ഒന്നാം ഘട്ട പ്രവൃത്തിയുടെ പൂർത്തീകരണം മുഖ്യമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തതിന് ശേഷം എടക്കാട് മുതലുള്ള നടപ്പാത തുറന്നുകൊടുത്തിരുന്നു. രാത്രി വൈകിയും നടപ്പാതയിലും ബീച്ചിലും സന്ദർശകർ നിറഞ്ഞതിനെ തുടർന്ന് പൊലീസ് എത്തി സന്ദർശകരോട് പിരിഞ്ഞു പോകാൻ ആവശപ്പെട്ടെങ്കിലും അനുസരിച്ചില്ല.ഇതിനിടെ നടപ്പാതയിലെ വൈദ്യുതി വിളക്കുകൾ മുഴുവൻ അണഞ്ഞത് കാരണം ബീച്ചിൽ കുരിരുട്ടായി. നടപ്പാതയിൽ നിന്ന് സ്ത്രീകളും കുട്ടികളും വീണ് പരുക്കേറ്റതായും പരാതിയുണ്ട്. സന്ദർശകർ രാത്രി വൈകിയും ബീച്ചിൽ നിന്ന് പിരിഞ്ഞ് പോകാത്തത് കൊണ്ടാണ് അധികൃതർ വിളക്ക് ഓഫാക്കിയത് എന്ന പരാതിയും ഉയർന്നു.
Kannur
സര്‍വീസ് സ്റ്റേഷൻ ഉടമയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം ; യുവാവിനെതിരെ കേസ്

കണ്ണൂർ: കാർ കഴുകിയതിന്റെ പണം ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തില്‍ സർവീസ് സ്റ്റേഷൻ ഉടമയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം.കണ്ണൂർ കാർത്തികപുരത്തായിരുന്നു സംഭവം. പണം നല്‍കാൻ തയ്യാറാകാതിരുന്ന യുവാവിനെ സ്ഥാപന ഉടമ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഉദയഗിരി സ്വദേശി എറിക്സനെതിരെ ആലക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. കാർത്തികപുരത്തുളള ഹയാസ് ഓട്ടോ ഹബ് എന്ന സ്ഥാപനത്തില്‍ വണ്ടി കഴുകാൻ എത്തിയതായിരുന്നു യുവാവ്. സർവീസ് നിരക്കായ 800 രൂപ വണ്ടി കഴുകിയതിന് ശേഷം നല്‍കാൻ ഇയാള്‍ തയ്യാറായില്ല. തുടർന്ന് ജീവനക്കാരും സ്ഥാപന ഉടമ ഇസ്മയിലും ഇത് ചോദ്യം ചെയ്തു. പിന്നാലെ ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടാകുകയും യുവാവ് സ്ഥാപന ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ വാഹനത്തില്‍ കയറിയ യുവാവ് രണ്ട് തവണ പുറകോട്ടെടുത്തു. മുന്നിലുണ്ടായിരുന്ന ഇസ്മായിലിനെ ഇടിച്ചിട്ടു. സംഭവം കണ്ട ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും യുവാവ് കാറുമായി രക്ഷപെട്ടു. ഇടിയുടെ ആഘാതത്തില്‍ കൈക്കും നടുവിനും പരിക്കേറ്റ ഇസ്മയിലിനെ കരുവഞ്ചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ആലക്കോട് പോലീസിന് പരാതി നല്‍കി. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
Kannur
പരിശോധനയിൽ മരുന്ന് കുറിപ്പും ലഹരി ഗുളികകളും; കണ്ണൂർ പഴയങ്ങാടിയിൽ യുവാവ് അറസ്റ്റിൽ

കണ്ണൂർ: പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായത്. നിട്രോസുൻ, ട്രമഡോള്‍ എന്നീ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സ്കൂൾ കുട്ടികൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വില്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു. ഡോക്ടർമാരുടെ മരുന്നു കുറിപ്പ് കൃത്രിമമായി ചമച്ചാണ് ഗുളികകൾ എത്തിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസിനെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്