തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണം

പേരാവൂർ: തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്‌കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണം നടത്തി.
പ്രഥമധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. പ്രസാദ് തോമസ് ലഹരി വിരുദ്ധ സന്ദേശവുംകെ.ജെ.പ്രിൻസി ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി കൊടുത്തു.
പ്ലക്കാർഡുകളുമേന്തി ടൗൺചുറ്റി നടത്തിയ ലഹരി വിരുദ്ധ റാലിസിസ്റ്റർ അലീന ജോർജ്ഫ്‌ളാഗ് ഓഫ് ചെയ്തു. നിനു ജോസഫ്, അനൂപ് സ്‌കറിയ, എബിൻ ബേബി, സിസ്റ്റർ റാണി , സിസ്റ്റർ ജീന എന്നിവർ നേതൃത്വം നൽകി.