തൊണ്ടിയിൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ ‘ഓണത്തിന് ഒരു കൊട്ടപൂവ്’ പദ്ധതി

Share our post

പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കും പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായി ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ തൈനടീൽ നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാദർ തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക് പൊട്ടങ്കൽ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ജോജോ ജോസഫ്, പ്രഥമധ്യാപകൻ സണ്ണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ രാജു ജോസഫ്, ബാബു തോമസ് എന്നിവർ പ്രസംഗിച്ചു.

പേരാവൂർ മേഖലയിലെ കാർഷിക അഭിവൃദ്ധിക്കായി ഒരുക്കുന്ന വിവിധ പദ്ധതികളുടെ തുടക്കം മാത്രമാണിതെന്നും മേഖലയിലെ വിവിധ ആളുകളുടെ വരുമാന വർദ്ധനവിനും കൃഷി പ്രോത്സാഹനത്തിനുമായി പദ്ധതികൾ നടപ്പിലാക്കുമെന്നും ബാങ്ക് പ്രസിഡന്റ് പറഞ്ഞു. 70 സെന്റ് സ്ഥലത്തിൽ മൂവായിരത്തോളം ചെണ്ട് മല്ലി തൈകളാണ് പദ്ധതിയിലൂടെ പരിപാലിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!