കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണം

കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.സി.സി, എൻ.എസ്.എസ് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനമാചരിച്ചു. പോസ്റ്റർ രചന,ലഹരി വിരുദ്ധ ബാഡ്ജ് വിതരണം എന്നിവയും കോളയാട് ടൗണിൽ തെരുവുനാടകവും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. സ്‌കൂളിലെ വിദ്യാർഥികൾ ഒന്നടങ്കം ലഹരി വിരുദ്ധ ചങ്ങല തീർത്തു.
ലഹരി വിരുദ്ധ ബോധവത്കരണവും റാലിയും കണ്ണവം എസ്.ഐ. വിപിൻ ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപകൻ ബിനു ജോർജ് , എൻ.എസ്.എസ് ഓഫീസർ കെ. സിന്ധു , എൻ.സി.സി ഓഫീസർ പി. മിഥുൻ , വി.കെ. ജയൻ, പി. ഷൈജ എന്നിവർ പ്രസംഗിച്ചു.