പൈതൽമല ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശന നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം

ആലക്കോട് : കാപ്പിമല- മഞ്ഞപ്പുല്ല്- പൈതൽമല പ്രവേശന നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം. 30 രൂപ ഉണ്ടായിരുന്നത് 60 രൂപ ആയാണ് വർധിപ്പിച്ചത്. സന്ദർശകരിൽ നിന്ന് പാസിനത്തിൽ ലക്ഷങ്ങൾ പിരിച്ച് എടുക്കുന്നതല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെ ഇല്ലെന്ന് വികസന സമിതി ആരോപിച്ചു.
തുക വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്നും സഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കാപ്പിമല -മഞ്ഞപ്പുല്ല് -പൈതൽമല ടൂറിസം വികസനത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
റോയി ഈറ്റയ്ക്കൽ, ക്രിസ്റ്റീൻ പുത്തൻപുര, മൈക്കിൾ പൈകട, ഷാജി വള്ളിയാം തടത്തിൽ, ബേബി പെരുമ്പള്ളി കുന്നേൽ തുടങ്ങിയവർ സംസാരിച്ചു