പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം

Share our post

കണ്ണൂര്‍: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അംഗങ്ങൾ ആയവരുടെ മക്കളില്‍ ഈ അധ്യയന വര്‍ഷത്തില്‍ എല്‍. കെ. ജി, ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു.

പദ്ധതിയുടെ ഫണ്ടില്‍ നിന്നും ഒരു കുട്ടിക്ക് 500 രൂപയാണ് നല്‍കുന്നത്. അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. അര്‍ഹരായവര്‍ വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും, അഡ്മിഷന്‍ നേടുന്ന സ്‌കൂളുകളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രവും, ക്ഷേമനിധി അംഗത്വ കാര്‍ഡ്, ക്ഷേമനിധിയില്‍ അംശാദായം അടച്ച രസീതികള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാക്കണം.ഫോണ്‍: 0497 2970272


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!