ആകാശ് തില്ലങ്കേരി ജയിൽ ഉദ്യോഗസ്ഥനെ മർദിച്ചു; അക്രമം ഫോൺ ഉപയോഗത്തേക്കുറിച്ച് ചോദ്യംചെയ്യുന്നതിനിടെ

Share our post

തൃശൂർ: സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി ആകാശ് തില്ലങ്കരി വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദിച്ചു. ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയായിരുന്നു മർദനം. അസിസ്റ്റന്റ് ജയിലർ രാഹുലിനാണ് മർദനമേറ്റത്. സംഭവത്തിൽ വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ജയിലിൽ തർക്കങ്ങളുണ്ടായിരുന്നു. ഈ വിഷയം ചോദ്യം ചെയ്യുന്നതിനിടെയാണ് ആകാശ് ഉദ്യോ​ഗസ്ഥനെ മർദിച്ചത്. തുടർന്ന് അസി. ജയിലർ രാഹുലിന്റെ തല ആകാശ് ചുമരിൽ ഇടിപ്പിക്കുകയായിരുന്നു. സെല്ലിലെ ഫാൻ പ്രവർത്തിക്കുന്നില്ലെന്നും ഇത് പരിഹരിക്കണമെന്നും ഉദ്യോ​ഗസ്ഥർക്ക് ആകാശിന്റെ ഭീഷണിയുണ്ടായിരുന്നു.

അക്രമത്തിൽ തലയ്ക്ക് പരിക്കേറ്റ രാഹുൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ തേടി. കാപ്പ തടവുകാരനാണ് ശുഹൈബ് വധക്കേസിലടക്കം പ്രതിയായ ആകാശ് തില്ലങ്കേരി. അക്രമത്തിന് പിന്നാലെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് അതിസുരക്ഷാ ജയിലിലേക്ക് ആകാശിനെ മാറ്റിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!