ഡി.വൈ.എഫ്.ഐ പേരാവൂർ നോർത്ത് മേഖല സമ്മേളനം

പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ നോർത്ത് മേഖല സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു. ടി.കെ. യൂനുസ് അധ്യക്ഷനായി. എം. സ്നിയ, എം. വിഷ്ണു, മേഖല സെക്രട്ടറി അമീർ ഫൈസൽ, ബ്ലോക്ക് സെക്രട്ടറി ടി. രഗിലാഷ്, ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ കാരായി ശ്രീജിത്ത്, സനേഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ. വൈഷ്ണവ് (പ്രസി.), വി. സജീർ, ടി. വിപിൻ (വൈസ്. പ്രസി.), ടി.കെ. യൂനസ് (സെക്ര.), എ.ടി. നിഖിലേഷ്, പി.ആർ. രേഷ്മ (ജോ.സെക്ര.).