ഡെങ്കിപ്പനി ബോധവത്കരണത്തിനിടെ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് പരാതി; പ്രതി അറസ്റ്റില്‍

Share our post

തൃത്താല: ഡെങ്കിപ്പനി ബോധവത്കരണത്തിനെത്തിയ വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് മോശമായി പെരുമാറിയയാളെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. ഞാങ്ങാട്ടിരി തടത്തിലകത്ത് ഫൈസലിനെയാണ് (49) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ ആരോഗ്യവകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയ്ക്ക് എത്തിയതായിരുന്നു തൃത്താല പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉഷസ്സും ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘവും.

ഞാങ്ങാട്ടിരിയിലെ ഫൈസലിന്റെ വീടിനുസമീപത്ത് ഉപയോഗശൂന്യമായ ടയര്‍ കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ അത് മാറ്റാന്‍ ഇയാളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് ആരോഗ്യവകുപ്പും പോലീസും പറയുന്നത്.

മെഡിക്കല്‍ ഓഫീസറോട് ഉഷസ്സ് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് വകുപ്പുതലപരാതിയായാണ് പോലീസിനെ സമീപിച്ചത്. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും ഫൈസലിനെതിരേ കേസെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!