ചത്ത പോത്തിനെ റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍

നീലേശ്വരം: കരിന്തളം കീഴ്മാല ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ചത്ത പോത്തിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞവരെ കണ്ടെത്തി നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക സ്വദേശികളായ മാരുതി (28), ചേതന്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദന്റെ മേല്‍നോട്ടത്തില്‍ എസ്.ഐമാരായ കെ.ശ്രീജേഷ്, ടി.വിശാഖ്, മധുസൂധനന്‍ മടിക്കൈ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ യു.വി.മധുസൂധനന്‍, എസ്.വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തിയത്.