നടൻ ബോസ് വെങ്കട്ടിന്റെ സഹോദരി അന്തരിച്ചു, സംസ്കാരത്തിനിടെ സഹോദരനും വിടപറഞ്ഞു

Share our post

ചെന്നൈ: മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബോസ് വെങ്കട്ട്. മലയാളികളുടെ പ്രിയതാരം സോണിയയാണ് ബോസിന്റെ ഭാര്യ. താരത്തിന്റെ വീട്ടിൽ കഴിഞ്ഞദിവസം നടന്ന ദുഃഖകരമായ രണ്ട് സംഭവങ്ങൾ വാർത്തയിലിടം നേടിയിരിക്കുകയാണ്. ബോസ് വെങ്കട്ടിന്റെ സഹോദരിയും സഹോദരനും ഒരേദിവസം മരിച്ചതാണ് ആ സംഭവം.

കഴിഞ്ഞദിവസമാണ് ബോസ് വെങ്കട്ടിന്റെ സഹോദരി വളർമതി ഹൃദയാഘാതത്തേത്തുടർന്ന് അന്തരിച്ചത്. അവരുടെ സംസ്കാരച്ചടങ്ങുകൾ നടന്നുകൊണ്ടിരിക്കേ സഹോദരൻ രം​ഗനാഥനും മരണപ്പെടുകയായിരുന്നു. ഹൃദയാഘാതത്തേത്തുടർന്ന് തത്ക്ഷണം മരണം സംഭവിക്കുകയായിരുന്നെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തിന് ഒരേദിവസം സംഭവിച്ച നഷ്ടത്തിൽ സിനിമാലോകം ഒന്നടങ്കം പങ്കുചേർന്നു.

ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ സജീവമായ നടനാണ് ബോസ് വെങ്കട്ട്. വില്ലൻ വേഷങ്ങളും സഹനടൻ വേഷങ്ങളുമാണ് അവതരിപ്പിച്ചവയിൽ ഭൂരിഭാ​ഗവും. 2020-ൽ കണ്ണി മാടം എന്ന ചിത്രത്തിലൂടെ സംവിധാന രം​ഗത്തേക്കും കാലെടുത്തുവെച്ചു.

ദീപാവലി, ശിവാജി, ധാം ധൂം, സരോജ, സിങ്കം, കോ തുടങ്ങിയ തമിഴ് ചിത്രങ്ങളിലുംലയൺ, പന്തയക്കോഴി, അണ്ണൻ തമ്പി, ഡോക്ചർ പേഷ്യന്റ്, വൺവേ ടിക്കറ്റ് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ബോസ് വെങ്കട്ട്. നിലവിൽ തമിഴ്നാട് സ്മോൾ സ്ക്രീൻ ആക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുകൂടിയാണ് അദ്ദേഹം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!