പി.എം കിസാന്‍ ജി.ഒ.ഐ: മുഖം തിരിച്ചറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഭാഗമായി മുഖം തിരിച്ചറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് പി. എം. കിസാന്‍ ജി. ഒ. ഐ കേന്ദ്ര കൃഷി കര്‍ഷക ക്ഷേമമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പുറത്തിറക്കി. ഒടിപിയോ, വിരലടയാളമോ ഇല്ലാതെ കര്‍ഷകര്‍ക്ക് ഈ ആപ്പ് ഉപയോഗിച്ച് വീട്ടില്‍ തന്നെ ഇ കെവൈസി പൂര്‍ത്തിയാക്കാം.
കൂടാതെ മറ്റ് നൂറ് കര്‍ഷകരുടെ ഇ കെവൈസിയും നടത്താന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ ആപ്പ് ഉപയോഗിച്ച് 500 കര്‍ഷകരുടെ വരെ ഇ കെവൈസി പൂര്‍ത്തിയാക്കാന്‍ കഴിയും. PM KISAN GOI ആപ്പ് ഗൂഗിള്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭിക്കും.
കര്‍ഷകര്‍ക്ക് അവരുടെ ഭൂമി രേഖകള്‍, ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യല്‍, ഇ കെവൈസി സ്റ്റാറ്റസ് എന്നിവയും ആപ്പിലൂടെ അറിയാന്‍ കഴിയും. ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ വാതില്‍പ്പടി സേവനം ലഭ്യമാണ്. ചക്കരക്കൽ വാർത്ത.
ഗ്രാമതല ഇ കെവൈസി ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ കോമണ്‍ സര്‍വ്വീസ് സെന്ററുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പി. എം കിസാന്‍ കേരള എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: 1800-180-1551, 1800-425-1661. ഫോണ്‍: 0471 2304022, 0471 2964022. ഇ മെയില്‍: pmkisan.agri@kerala.gov.in. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്ന് തവണകളായി 6000 രൂപ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്ന ഈ പദ്ധതിയില്‍ മൂന്ന് കോടിയിലധികം സ്ത്രീകള്‍ ഉള്‍പ്പടെ 11 കോടിയിലധികം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2.42 ലക്ഷം കോടി രൂപ വിതരണം ചെയ്തു.